മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ 45കാരി, അമ്മയെയും 2 പേരക്കുട്ടികളെയും കൊന്നതിന് ശേഷം ജീവനൊടുക്കി എന്നാണ് നിഗമനം. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം. ......
ബംഗളുരു: കോൺഗ്രസ്സ് നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരും ജെഡിഎസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയും മൈസൂരു മേഖലയിൽ നിന്നുള്ള പ്രമുഖ നേതാക്കളാണ്. രാഷ്ട്രീയ അധീശത്വത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ഒരുഭാഗത്തും കുമാരസ്വാമി മറുഭാഗത്തുമായി നടന്നുവരുന്ന പ്രത്യക്ഷ- പരോക്ഷ പോരാട്ടം രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരവുമാണ്. ......
കൊച്ചി : നോർത്ത് ഇടപ്പള്ളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നടത്തിയ വായന ദിനാചരണം സാഹിത്യകാരൻ പി പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക റഹ്മ ബീഗം അധ്യക്ഷത വഹിച്ചു. ......
ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂൺ 21 ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് യോഗാ പരിപാടികളുമായി ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ഒന്നിക്കുന്നത്. ......
വടകര: കുറിഞ്ഞാലിയോട് പൗരപ്രമുഖനും ആലന്നൂർ മഹല്ല് മുൻ ജനറൽ സിക്രട്ടറിയും റിട്ടേഴ്ഡ് ജില്ലാ ട്രാൻസ്പോർട് ഓഫീസറും കെ.എസ്.ആർ.ടി.സി സ്റ്റേറ്റ് വോളിബോൾ ടീം അംഗവുമായിരുന്ന പറമ്പത്ത് ഹാഷിം ഹാജി (88) മരണപ്പെട്ടു.
ഭാര്യ : പരേതയായ സൈനബ.
മക്കൾ : ബഷീർ പറമ്പത്ത്, ലത്തീഫ് പറമ്പത്ത് (ഖത്തർ), നബീസ (റിട്ടേ:എച്ച്.എം, വില്ല്യാപ്പള്ളി വെസ്റ്റ് എം. എൽ. ......
ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും. വെള്ളിയാഴ്ച ജനീവയിലാണ് ചർച്ചകള്‍ നടക്കുക.
അതിനിടെ, ഇസ്രായേല്‍-ഇറാൻ സംഘർഷത്തില്‍ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ......
ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ നീക്കം ചെറുക്കുമെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഭരണഘടനയുടെ നാലാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 153-163 വരെയുള്ള ഭാഗം ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പുകളായ ഇത്തരം പദവികളെ ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിനെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഗവര്‍ണര്‍ അവസാനിപ്പിക്കണം.
ഇത്തരം രീതികളുമായി മുന്നോട്ടുപോകുന്ന ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ സന്നദ്ധമാകുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. ......
ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ എഫ്സി പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിയാമി ചരിത്ര വിജയം നേടി. ഏതൊരാളെയും അമ്പരപ്പിക്കും വിധം മാജിക്കൽ ഫ്രീകിക്കിലൂടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് വിജയഗോൾ സമ്മാനിച്ചത്. ......
തിരുവനന്തപുരം: ശശി തരൂരിനെപ്പോലുള്ള ഒരു ദേശീയ നേതാവിനെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ "ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ല, ആരും ക്ഷണിച്ചില്ല" എന്ന പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിലെ ചിലരുടെ നിഷേധാത്മക നിലപാട് വെളിവാക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ ചില നേതാക്കൾ തരൂരിനെതിരെ നടത്തിയ "ക്ഷണിക്കാൻ ഇത് കല്യാണമല്ല", "തരൂർ പോയാൽ ഒന്നും സംഭവിക്കില്ല", "തരൂർ വട്ടപ്പൂജ്യമാകും" തുടങ്ങിയ പരാമർശങ്ങൾ രാഷ്ട്രീയ സംവാദത്തിന് ചേർന്നതല്ലെന്നും, ഇത് കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള നിരുത്തരവാദപരമായ സമീപനമാണെന്നും രാഷ്ട്രീയ നിരീക്ഷർ അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നയതന്ത്ര ശൈലിക്ക് പുതിയ ദിശാബോധം നൽകിയ വ്യക്തിയാണ് തരൂർ. ......